ബർമിങ്ങാം: എജ്ബാസ്റ്റൺ ടെസ്റ്റിൽ ടോസ് നേടിയ ആതിഥേയർ ബാറ്റിങ് തിരഞ്ഞെടുത്തു. ഇത്തവണത്തെ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റാണ് എജ്ബാസ്റ്റണിലേത്. ആത്മവിശ്വാസത്തോടെ പരമ്പര തുടങ്ങാൻ ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ക്രിക്കറ്റിന്റെ പിതൃത്വം കൽപ്പിച്ചുകിട്ടിയ ഇംഗ്ലണ്ടിന്റെ 1000-ാം ടെസ്റ്റെന്ന പ്രത്യേകതയും എജ്ബാസ്റ്റൺ ടെസ്റ്റിനുണ്ട്. ചരിത്ര ടെസ്റ്റിൽ വിജയം ലക്ഷ്യമിടുന്ന ആതിഥേയർ ലെഗ്സ്പിന്നർ ആദിൽ റഷീദിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി ഇലവനെ പ്രഖ്യാപിച്ചിട്ടുണ്ട്. ടീം- ഇന്ത്യ:ശിഖർ ധവാൻ, മുരളി വിജയ്, ലോകേഷ് രാഹുൽ, വിരാട് കോലി, അജിങ്ക്യ രഹാനെ, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ. ഇംഗ്ലണ്ട്: അലസ്റ്റർ കുക്ക്, കീറ്റൺ ജെന്നിങ്സ്, ജോ റൂട്ട്, ഡേവിഡ് മാലൻ, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ്, ജോസ് ബട്ലർ, റഷീദ്, സാം കറൻ, ആൻഡേഴ്സൺ, സ്റ്റ്യുവർട്ട് ബ്രോഡ്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും കരുത്ത് തെളിയിച്ച ഇന്ത്യൻ നായകൻ വിരാട് കോലിക്ക് പക്ഷേ ഇംഗ്ലണ്ടിൽ ഇതുവരെ തിളങ്ങാനായിരുന്നില്ല. ടെസ്റ്റ് ബാറ്റിങ്ങിൽ 53-ന് മുകളിൽ ശരാശരിയുള്ള കോലിയുടെ കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയിലെ ബാറ്റിങ് ശരാശരി 13.50 ആയിരുന്നു. ഈ ചരിത്രം തിരുത്തിക്കുറിക്കാനാണ് കോലിയും ഇറങ്ങുന്നത്. വെറുമൊരു പര്യടനസംഘം എന്നതിനപ്പുറം ഏത് സാഹചര്യത്തിലും വിജയം കൈക്കലാക്കാൻ പോന്ന കളിക്കാരുടെ സംഘമാണ് ഇപ്പോൾ ടീം ഇന്ത്യ. ജയമാണ് അവരുടെ വിജയമന്ത്രം. ഏറ്റവുമൊടുവിൽ ദക്ഷിണാഫ്രിക്കയിൽ അവരത് തെളിയിച്ചു. ടെസ്റ്റ് ലോക റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമതെത്തിയത് സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെയാണ്. ഇംഗ്ലണ്ടിലും അതാവർത്തിക്കാനുറച്ചാണ് വിരാട് കോലിയുടെ സംഘം ഇറങ്ങുന്നത്. Content Highlights: india vs england first test
from mathrubhumi.latestnews.rssfeed https://ift.tt/2v6xp2m
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ