പെരിങ്ങല്‍കുത്ത് ഡാമില്‍ വന്‍മരങ്ങള്‍ കുടുങ്ങി, മുറിച്ചുമാറ്റാന്‍ ഖലാസികളെത്തി - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 20, തിങ്കളാഴ്‌ച

പെരിങ്ങല്‍കുത്ത് ഡാമില്‍ വന്‍മരങ്ങള്‍ കുടുങ്ങി, മുറിച്ചുമാറ്റാന്‍ ഖലാസികളെത്തി

തൃശ്ശൂർ: മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ വൻമരങ്ങൾ പെരിങ്ങൽകുത്ത് ഡാമിൽ കുടുങ്ങിക്കിടക്കുന്നു. ഡാമിലേക്കൊഴുകിയെത്തിയ മരങ്ങൾ മുറിച്ചുമാറ്റൻ കോഴിക്കോട് നിന്ന് ഖലാസികൾ എത്തി. മരങ്ങളുടെ കൂമ്പാരം തന്നെയാണ് ഡാമിന് മുകളിൽ വന്നടിഞ്ഞിരിക്കുന്നത്. ഇവ നീക്കം ചെയ്തില്ലെങ്കിൽ ഡാമിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുമെന്ന് കണ്ടാണ് അടിയന്തരമായി മരങ്ങൾ മുറിച്ചുനീക്കാൻ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. അതേസമയം പെരിങ്ങൽ കുത്ത് ഡാമിലേക്കുള്ള റോഡുകളെല്ലാം തകർന്ന നിലയിലായിരിക്കുന്നു. വലിയ മരങ്ങൾ വന്നിടിച്ചും ഡാമിൽ നിന്നുള്ള കുത്തൊഴുക്കിലുമാണ് റോഡുകൾ തകർന്നത്. വൻമരങ്ങൾ ഇടിച്ചിട്ടുണ്ടെങ്കിലും ഡാമിന് ബലക്ഷയമില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം ഷോളയാർ ഡാമിൽ എട്ട് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ കുടുങ്ങിക്കിടക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഇവരെ രക്ഷിക്കാനായി കഴിഞ്ഞ ദിവസം നടത്തി ശ്രമം പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഹെലികോപ്റ്റർ രണ്ടുതവണയാണ് ഇവർക്കായി എത്തിയത്. ഇന്ന് രാവിലെ ഇവർക്കായി രക്ഷാപ്രവർത്തനം വീണ്ടും ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ദിവസങ്ങളായി ഇവർ ഇവിടെ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. മഴ തുടങ്ങിയ അന്നുമുതൽ ഇവർക്ക് പുറത്തുവരാൻ സാധിച്ചിരുന്നില്ല. ഷോളയാർ ഡാമിലേക്കും അതിരപ്പള്ളി- വാഴച്ചാൽ മേഖലകളിലേക്കും ഉള്ള റോഡുകൾ തകർന്നതാണ് ഇവർ കുടുങ്ങിക്കിടക്കാൻ കാരണമായത്.


from mathrubhumi.latestnews.rssfeed https://ift.tt/2nOTEpz
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages