ഇ വാർത്ത | evartha
വെള്ളം പൊങ്ങിയ സ്ഥലത്തു പാര്‍ക്കു ചെയ്ത ബൈക്കില്‍ കൊളുത്തിയിട്ട ഹെല്‍മറ്റില്‍ പാമ്പുകയറി;ബൈക്കെടുത്തപ്പോള്‍ പുറത്തേക്കു ചാടിയ പാമ്പിന്റെ കടിയേറ്റ യുവാവ് ആശുപത്രിയില്‍
വെള്ളം പൊങ്ങിയ സ്ഥലത്തു പാര്‍ക്കു ചെയ്ത ബൈക്കില്‍ വച്ച ഹെല്‍മറ്റില്‍ കയറിയ പാമ്പിന്റെ കടിയേറ്റ് യുവാവ് ആശുപത്രിയില്‍.ഹെല്‍മറ്റ് ബൈക്കില്‍ കൊളുത്തിയിട്ടിരിക്കുകയായിരുന്നു.ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുംമുമ്പ് ഹെല്‍മറ്റ് എടുത്തപ്പോള്‍ പാമ്പ് പുറത്തുചാടി. കൈയില്‍ കടിച്ച പാമ്പ് ഇഴഞ്ഞുപോയി.
ഇതര സംസ്ഥാന തൊഴിലാളിയായ വീരമണി (32)യാണ് അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.ഇയാള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ അന്‍പതിലേറെപ്പേരാണ് അങ്കമാലിയിലെ ആശുപത്രിയില്‍ മാത്രം പാമ്പ് കടിയേറ്റ് ചികിത്സയ്ക്ക് എത്തിയത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2N8y6zp
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ