മഴക്കെടുതിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ സ്‌കൂളുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 20, തിങ്കളാഴ്‌ച

മഴക്കെടുതിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ സ്‌കൂളുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം

ഇ വാർത്ത | evartha
മഴക്കെടുതിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ സ്‌കൂളുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം

തിരുവനന്തപുരം: വെള്ളപ്പൊക്കത്തെ തുടര്‍ന്നു നഷ്ടപ്പെട്ട എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ളവ സ്‌കൂളുകള്‍ വഴി നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. ഇതിനായി സ്‌കൂളുകളില്‍ രജിസ്‌ട്രേഷന്‍ സൗകര്യം ഒരുക്കും. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ സെപ്തംപര്‍ മൂന്നാം തീയതിക്ക് മുമ്പ് ഏതൊക്കെ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടെന്ന് അറിയിക്കണം.

ഈ മാസം 31ാം തീയതി മുതല്‍ പാഠപുസ്തകം നഷ്ടടപ്പെട്ട കുട്ടികള്‍ അവര്‍ക്ക് നഷ്ടപ്പെട്ട പുസ്തകങ്ങളുടെ എണ്ണം സ്‌കൂളുകളില്‍ രജിസ്റ്റര്‍ ചെയ്യണം. പുസ്തകങ്ങള്‍ അച്ചടിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. യൂണി ഫോമും വിതരണം ചെയ്യും.

പരീക്ഷ എഴുതാന്‍ പറ്റാത്തവര്‍ക്ക് അവസരം നല്‍കും. കേന്ദ്ര വിദ്യാലയങ്ങളിലെ പരീക്ഷ സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്നും രവീന്ദ്രനാഥ് പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2OQrGVX
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages