ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനരാരംഭിച്ചു - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018, ഓഗസ്റ്റ് 19, ഞായറാഴ്‌ച

ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനരാരംഭിച്ചു

തിരുവനന്തപുരം: മഴക്കെടുതികളെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം പല മേഖലകളിലും പുനരാരംഭിച്ചതായി റെയിൽവേ അറിയിച്ചു. പാലക്കാട്- ഷൊർണൂർ, തിരൂർ- ഫറോക്ക്, കോഴിക്കോട്- ഫറോക്ക്, പള്ളിപ്പുറം- കുറ്റിപ്പുറം ഭാഗങ്ങൾ ഗതാഗതയോഗ്യമാക്കി. കുറ്റിപ്പുറം-തിരൂർ റൂട്ടിൽ വേഗത 20 കിലോമീറ്ററാക്കി നിശ്ചയിച്ചു. കൂടാതെ, എറണാകുളം-കോട്ടയം- കായംകുളം റൂട്ടിൽ രാവിലെ ആറ് മുതൽ ഭാഗികമായി ഗതാഗതം പുനരാരംഭിച്ചിട്ടുണ്ട്. നിശ്ചിത വേഗതയിൽ മാത്രമായിരിക്കും ഈ റൂട്ടിൽ ഗതാഗതം. തിരുവനന്തപുരം-എറണാകുളം (ആലപ്പുഴ വഴി), തിരുവനന്തപുരം- തിരുനെൽവേലി എന്നീ റൂട്ടുകളിലും ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. എറണാകുളം-ഷൊർണൂർ, ഷൊർണൂർ-എറണാകുളം പാതയിൽ ഞായറാഴ്ച വൈകുന്നേരത്തോടെ ഗതാഗതം പുനരാരംഭിക്കുമെന്നും റെയിൽവേ അറിയിച്ചു. ഗതാഗതം താറുമാറായ പാലക്കാട് ഡിവിഷനിലെ ഷൊർണൂർ-കോഴിക്കോട്, തിരുവനന്തപുരം ഡിവിഷനിലെ എറണാകുളം-കോട്ടയം-കായംകുളം സെക്ഷനുകളിലെ ട്രെയിൻ ഗതാഗതത്തിൽ മാറ്റം. ആറ് ട്രെയിനുകൾ പൂർണമായും മൂന്ന് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ 12512 തിരുവനന്തപുരം-ഘൊരക്പുർ എക്സ്പ്രസ് 16305 എറണാകുളം- കണ്ണൂർ ഇന്റർസിറ്റി 12202 കൊച്ചുവേളി- ലോകമാന്യതിലക് ടെർമിനസ്എക്സ്പ്രസ് 16307 ആലപ്പുഴ- കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് 12082 തിരുവനന്തപുരം- കണ്ണൂർ എക്സ്പ്രസ് 12515 തിരുവനന്തപുരം- സിൽച്ചാർ എക്സ്പ്രസ് ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ 12617 എറണാകുളം- നിസാമുദ്ദീൻ എക്സ്പ്രസ് 12677 കെഎസ്ആർ ബെംഗളൂരു- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് 12678 എറണാകുളം- കെഎസ്ആർ ബംഗളൂരു ഇന്റർസിറ്റി


from mathrubhumi.latestnews.rssfeed https://ift.tt/2PmVg6n
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages