ആയിരം ടെസ്റ്റെന്ന അപൂര്‍വ്വ റെക്കോഡിലേക്ക്‌ ഇംഗ്ലണ്ട്; ഇംഗ്ലീഷ് മണ്ണും കീഴടക്കാന്‍ കോലി - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 1, ബുധനാഴ്‌ച

ആയിരം ടെസ്റ്റെന്ന അപൂര്‍വ്വ റെക്കോഡിലേക്ക്‌ ഇംഗ്ലണ്ട്; ഇംഗ്ലീഷ് മണ്ണും കീഴടക്കാന്‍ കോലി

ബർമിങ്ങാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് എജ്ബാസ്റ്റണിൽ ബുധനാഴ്ച തുടക്കം കുറിക്കും. ക്രിക്കറ്റിന് ബീജാവാപം ചെയ്ത മണ്ണിൽ ഇംഗ്ലണ്ടിന്റെ 1000-ാം ടെസ്റ്റാണിതെന്ന പ്രത്യേകതയുണ്ട്. ചരിത്ര ടെസ്റ്റിൽ വിജയം ലക്ഷ്യമിടുന്ന ആതിഥേയർ ലെഗ്സ്പിന്നർ ആദിൽ റഷീദിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി ഇലവനെ പ്രഖ്യാപിച്ചു. ഇന്ത്യൻ നായകൻ വിരാട് കോലിക്ക് ഇതുവരെ ഇംഗ്ലണ്ട് മണ്ണ് നല്ലൊരു വിളഭൂമിയല്ല. ടെസ്റ്റ് ബാറ്റിങ്ങിൽ 53-ന് മുകളിൽ ശരാശരിയുണ്ടായിട്ടും ഇംഗ്ലണ്ടിൽ കരുത്തുതെളിയിക്കാൻ കോലിക്ക് കഴിഞ്ഞിട്ടില്ല. നാലുവർഷം മുമ്പ് പര്യടനത്തിനെത്തിയപ്പോൾ കോലി വൻപരാജയമായിരുന്നു. നാലുവട്ടം സ്വിങ് ബൗളർ ജയിംസ് ആൻഡേഴ്സണ് വിക്കറ്റ് സമ്മാനിക്കുകയും ചെയ്തു. എന്നാൽ, അന്നത്തെ കോലിയല്ല ഇന്നത്തെ കോലി. എവേ പര്യടനങ്ങളിലെല്ലാം മികച്ച ബാറ്റിങ് കാഴ്ചവെച്ച കോലി ഇംഗ്ലണ്ടിലും ആ മികവ് തെളിയിക്കാനുറച്ചാണ് ഇക്കുറി ഇറങ്ങുന്നത്. കോലിയെ സംബന്ധിച്ചിടത്തോളം ഇംഗ്ലണ്ട് മണ്ണാണ് തന്റെ അധീശത്വം സ്ഥാപിക്കാൻ ബാക്കിയുള്ള ഒരേയൊരിടം. കഴിഞ്ഞ പര്യടനത്തിൽ ഇന്ത്യ 1-3ന് ടെസ്റ്റ് പരമ്പരയിൽ അടിയറവ് പറഞ്ഞിരുന്നു. വെറുമൊരു പര്യടനസംഘം എന്നതിനപ്പുറം ഏത് സാഹചര്യത്തിലും വിജയം കൈക്കലാക്കാൻ പോന്ന കളിക്കാരുടെ സംഘമാണ് ഇപ്പോൾ ടീം ഇന്ത്യ. ജയമാണ് അവരുടെ വിജയമന്ത്രം. ഏറ്റവുമൊടുവിൽ ദക്ഷിണാഫ്രിക്കയിൽ അവരത് തെളിയിച്ചു. ടെസ്റ്റ് ലോക റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമതെത്തിയത് സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെയാണ്. ഇംഗ്ലണ്ടിലും അതാവർത്തിക്കാനുറച്ചാണ് വിരാട് കോലിയുടെ സംഘം ഇറങ്ങുക. ഇംഗ്ലണ്ടിൽ ട്വന്റി 20 പരമ്പര ജയിച്ച(21) ഇന്ത്യ അതേ മാർജിനിൽ ഏകദിന പരമ്പര തോറ്റിരുന്നു. ടെസ്റ്റ് പരമ്പരയിൽ ശക്തമായ പോരാട്ടം തന്നെയുണ്ടാകുമെന്ന മുന്നറിയിപ്പ് ടീം ഇന്ത്യ നല്കിക്കഴിഞ്ഞു. സ്ഥിരതയില്ലായ്മ എന്ന ആതിഥേയരുടെ ദൗർബല്യം മുതലെടുക്കാനാവും ഇന്ത്യയുടെ ശ്രമം. ഇന്ത്യ ആദ്യ ഇലവനെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രണ്ട് സ്പെഷലിസ്റ്റ് സ്പിന്നർമാരും മൂന്ന് പേസർമാരും ആദ്യ ഇലവനിലുണ്ടാവുമെന്നാണ് സൂചന. ടീം: ഇന്ത്യ(സാധ്യതാ ഇലവൻ)- മുരളി വിജയ്, ലോകേഷ് രാഹുൽ, ചേതേശ്വർ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, അശ്വിൻ, കുൽദീപ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി/ഇഷാന്ത് ശർമ. ഇംഗ്ലണ്ട്: അലസ്റ്റർ കുക്ക്, കീറ്റൺ ജെന്നിങ്സ്, ജോ റൂട്ട്, ഡേവിഡ് മാലൻ, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ്, ജോസ് ബട്ലർ, റഷീദ്, സാം കറൻ, ആൻഡേഴ്സൺ, സ്റ്റ്യുവർട്ട് ബ്രോഡ്. Content Highlights: India vs England First Test Cricket


from mathrubhumi.latestnews.rssfeed https://ift.tt/2M8vjph
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages