‘നോ ഹോംവര്‍ക്ക്’ :കുട്ടികള്‍ക്ക് ഹോംവര്‍ക്ക് നല്‍കുന്ന രീതി നിര്‍ത്തലാക്കിയില്ലെങ്കില്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് സിബിഎസ്‌സിക്ക് കോടതിയുടെ മുന്നറിയിപ്പ് - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 21, ചൊവ്വാഴ്ച

‘നോ ഹോംവര്‍ക്ക്’ :കുട്ടികള്‍ക്ക് ഹോംവര്‍ക്ക് നല്‍കുന്ന രീതി നിര്‍ത്തലാക്കിയില്ലെങ്കില്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് സിബിഎസ്‌സിക്ക് കോടതിയുടെ മുന്നറിയിപ്പ്

ഇ വാർത്ത | evartha
‘നോ ഹോംവര്‍ക്ക്’ :കുട്ടികള്‍ക്ക് ഹോംവര്‍ക്ക് നല്‍കുന്ന രീതി നിര്‍ത്തലാക്കിയില്ലെങ്കില്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് സിബിഎസ്‌സിക്ക് കോടതിയുടെ മുന്നറിയിപ്പ്

ചെന്നൈ: സിബിഎസ് സിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്ക് ഹോംവര്‍ക്ക് നല്‍കുന്ന രീതി നിര്‍ത്തലാക്കിയില്ലെങ്കില്‍ ബോര്‍ഡ് നിയമനടപടി നേരിടേണ്ടി വരുമെന്ന് കോടതി. ബോര്‍ഡിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ ഒന്നും രണ്ടും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ പഠനഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഹോംവര്‍ക്ക് നല്‍കുന്ന രീതി ബോര്‍ഡ് നിര്‍ത്തലാക്കിയത്. എന്നാല്‍ ഇപ്പോഴും ഭൂരിഭാഗം വിദ്യാലയങ്ങളിലും കുട്ടികള്‍ക്ക് ഹോംവര്‍ക്ക് നല്‍കുകയും ഇവ പാലിക്കാത്ത പക്ഷം കടുത്ത ശിക്ഷകളും നല്‍കുന്നുണ്ട്. ഇതിനെതിരെയാണ് ഇപ്പോള്‍ മദ്രാസ് ഹൈക്കോടതി കര്‍ശനമായി രംഗത്ത് വന്നിരിക്കുന്നത്.

അഭിഭാഷകനായ എം പുരുഷോത്തമന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് എന്‍ കിരുബാകരണ്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിമര്‍ശനം. സിബിഎസ്‌സി അംഗീകരിച്ചിട്ടുള്ള സിലബസുകള്‍ മാത്രം സ്‌കൂള്‍ പിന്തുടര്‍ന്നാല്‍ മതിയെന്നും കോടതി നിര്‍ദേശിച്ചു.

സിബിഎസ്‌സി 2004ല്‍ തന്നെ ചെറിയ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഹോംവര്‍ക്ക് നല്‍കുന്ന രീതി നിര്‍ത്തലാക്കാന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും സ്‌കൂളുകള്‍ ഇത് പിന്തുടരുന്നില്ലെന്നതാണ് പ്രശ്‌നം. നോ ഹോംവര്‍ക്ക് നടപടി സ്‌കൂളുകളില്‍ നടപ്പിലാക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനവും ബോര്‍ഡിനില്ലെന്ന് കോടതി കുറ്റപ്പെടുത്തി.

സിബിഎസ്‌സി അംഗീകാരമുള്ള 18,000ഓളം സ്‌കൂളുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ 1200 ജീവനക്കാര്‍ മാത്രമുള്ള ബോര്‍ഡ് എങ്ങനെ ഇത്രയധികം സ്‌കൂളുകളുടെ കാര്യങ്ങള്‍ നിരീക്ഷിക്കുമെന്നും കോടതി ചോദിച്ചു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2OTxmhX
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages