മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സ്വന്തം ഭൂമി വിട്ടുനല്‍കി, കയ്യടിച്ച് സോഷ്യല്‍മീഡിയ - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 20, തിങ്കളാഴ്‌ച

മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സ്വന്തം ഭൂമി വിട്ടുനല്‍കി, കയ്യടിച്ച് സോഷ്യല്‍മീഡിയ

അടൂർ: ആകസ്മികമായുണ്ടായ പ്രളയത്തിൽ മരണപ്പെട്ടവരെ സംസ്കരിക്കാൻ സൗകര്യമില്ലാത്തവർക്കായി സഹായ ഹസ്തം നീട്ടി ഇതാ ഒരു മലയാളി. പത്തനംതിട്ട അടൂരിലുള്ള കുരുവിള സാമുവേൽ എന്ന വ്യക്തിയാണ് സഹായ വാഗ്ദാനവുമായി രംഗത്ത് വന്നത്. അടൂരിലെ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ജാതി-മത ഭേതമന്യേ മൃതദേഹങ്ങൾ സംസ്കരിക്കാൻ സമ്മതം നൽകിയിരിക്കുകയാണ് ഇദ്ദേഹം. അടൂർ ടൗണിൽ നിന്ന് മൂന്നുകിലോമീറ്റർ വടക്കുമാറി പന്നിവിഴ പുത്തൻചന്തയ്ക്ക് സമീപമുള്ള 25 സെന്റ് സ്ഥലമാണ് ദുരിതത്തിൽ അകപ്പെട്ടവർക്കായി ഇദ്ദേഹം തുറന്നുനൽകിയത്. സ്ഥലത്ത് വെള്ളം കയറില്ലെന്നും കയറിച്ചെല്ലാൻ അനുയോജ്യമായ വഴിയുമുണ്ടന്നും കുരുവിള സാമുവൽ ഫെയ്സ്ബുക്ക് ലൈവിൽ പറയുന്നു. പ്രളയക്കെടുതിയിൽ മരിട്ടവരുടെ മൃതദേഹം സംസ്കരിക്കാൻ സൗകര്യമില്ലെങ്കിൽ തന്റെ ഭൂമി ഉപയോഗിക്കാമെന്നും സ്ഥലത്ത് മൃതദേഹം സംസ്കരിക്കാൻ നിയമപരമായ അനുമതികൾ ആവശ്യമുണ്ടെങ്കിൽ അടൂർ മുൻസിപ്പൽ കോർപ്പറേഷനെ സമീപിക്കണമെന്നും കുരുവിള സാമുവൽ പറയുന്നു. നിരവധി ആളുകൾ ഇദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് ലൈവ് ഷെയർ ചെയ്തിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ വഴി കുരുവിള സാമുവലിനെ പ്രകീർത്തിച്ച് നിരവധി ആളുകൾ രംഗത്ത് വന്നിട്ടുണ്ട്. ഡൽഹിയിൽ താമസിക്കുന്ന ഇദ്ദേഹം ഒരു സുവിശേഷ പ്രവർത്തകൻ കൂടിയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2N4jSiK
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages