‘മുത്തലാഖില്‍ നിന്നും ഹലാലയില്‍ നിന്നും രക്ഷനേടണോ?; എങ്കില്‍ ഹിന്ദു യുവാക്കളെ വിവാഹം ചെയ്യൂ’; മുസ്‌ലിം സ്ത്രീകളോട് സാധ്വി പ്രാചി - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 1, ബുധനാഴ്‌ച

‘മുത്തലാഖില്‍ നിന്നും ഹലാലയില്‍ നിന്നും രക്ഷനേടണോ?; എങ്കില്‍ ഹിന്ദു യുവാക്കളെ വിവാഹം ചെയ്യൂ’; മുസ്‌ലിം സ്ത്രീകളോട് സാധ്വി പ്രാചി

ഇ വാർത്ത | evartha
‘മുത്തലാഖില്‍ നിന്നും ഹലാലയില്‍ നിന്നും രക്ഷനേടണോ?; എങ്കില്‍ ഹിന്ദു യുവാക്കളെ വിവാഹം ചെയ്യൂ’; മുസ്‌ലിം സ്ത്രീകളോട് സാധ്വി പ്രാചി

മുത്തലാഖ്, നിക്കാഹ് ഹലാല പോലുള്ള ആചാരങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിന്ദു യുവാക്കളെ വിവാഹം ചെയ്യണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി. മധുരയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സാധ്വിയുടെ വിവാദ പരാമര്‍ശം.

മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിന്ദു യുവാക്കളെ വിവാഹം ചെയ്യാന്‍ തയ്യാറാകണം. ഇസ്‌ലാം മതം അവരുടെ ജീവിതം നശിപ്പിക്കുകയാണ്. ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിലൂടെ മുത്തലാഖ്, ഹലാല പോലുള്ള ആചാരങ്ങളില്‍ നിന്ന് മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് രക്ഷ നേടാനാകും.

ഇതിലൂടെ ജീവിതം സുരക്ഷിതമാക്കാന്‍ സാധിക്കുമെന്നും സാധ്വി പറഞ്ഞു. മുത്തലാഖിനെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയ നിദാ ഖാനെ ഹിന്ദു മതത്തിലേക്ക് ക്ഷണിക്കുകയാണെന്നും അവരെ വിവാഹം ചെയ്യാന്‍ ഹിന്ദു യുവാക്കള്‍ തയ്യാറാകുമെന്നും സാധ്വി കൂട്ടിച്ചേര്‍ത്തു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2NZVsqJ
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages