ഛത്തീസ്ഗഢുകാരിക്ക് പള്ളി സെമിത്തേരിയിൽ അന്ത്യവിശ്രമം - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 22, ബുധനാഴ്‌ച

ഛത്തീസ്ഗഢുകാരിക്ക് പള്ളി സെമിത്തേരിയിൽ അന്ത്യവിശ്രമം

പറപ്പൂക്കര: വെള്ളപ്പൊക്കത്തിനിടെ മരിച്ച ഛത്തീസ്ഗഢ് സ്വദേശിനിക്ക് മതത്തിന്റെ അതിരുകൾ മറികടന്ന് പറപ്പൂക്കര പള്ളി സെമിത്തേരിയിൽ അന്ത്യവിശ്രമം. നെടുമ്പാളിൽ ഹോളോബ്രിക്സ് നിർമാണ യൂണിറ്റിലെ തൊഴിലാളിയായ ഛത്തീസ്ഗഢ് ജെസ്പൂർ സ്വദേശി പട്നാബ് ബഹഭൂത് റാമിന്റെ ഭാര്യ ഫുൽമാനിയ ഭായി (36)യാണ് പനിമൂലം മരിച്ചത്. റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് നെടുമ്പാളിൽനിന്ന് പറപ്പൂക്കരയിലേക്ക് വഞ്ചിയിലാണ് ഇവരെ കൊണ്ടുവന്നത്. പറപ്പൂക്കര അസീസി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 17-ന് മരിച്ചു. ഇതിനിടെ മഴ ശക്തമാവുകയും കുറുമാലിപ്പുഴ ഗതിമാറി പ്രദേശമാകെ വെള്ളക്കെട്ടിലാവുകയും ചെയ്തു. മൃതദേഹം മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകാൻ സാധിക്കാതെവന്നതോടെ നാട്ടുകാർ പറപ്പൂക്കര പള്ളി അധികൃതരുമായി സംസാരിച്ചു. വികാരി ഫാ. ജോജി കല്ലിങ്ങൽ, ബിഷപ്പ് പോളി കണ്ണൂക്കാടനുമായി ബന്ധപ്പെട്ടശേഷം മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്കരിക്കാൻ അനുവദിക്കുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2nWwZYj
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages