എല്ലാ ജില്ലകളിലേയും ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു; രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തില്‍; ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 20, തിങ്കളാഴ്‌ച

എല്ലാ ജില്ലകളിലേയും ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു; രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തില്‍; ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

ഇ വാർത്ത | evartha
എല്ലാ ജില്ലകളിലേയും ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു; രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തില്‍; ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

കേരളത്തില്‍ ഇനി കനത്ത മഴയുണ്ടാകില്ലെന്നും ചാറ്റല്‍മഴ മാത്രമാണ് ഉണ്ടാവുകയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും നിലവിലുളള ജാഗ്രതാനിര്‍ദേശം പിന്‍വലിച്ചെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു. പ്രത്യേക മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കാത്തതും കഴിഞ്ഞ 24 മണിക്കൂറില്‍ അതിതീവ്ര മഴ ഉണ്ടാകാത്തതും ആശ്വാസകരമാണ്.

സംസ്ഥാനത്തു മഴ കുറഞ്ഞെങ്കിലും പ്രളയബാധിത പ്രദേശങ്ങളായ പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. നിരവധിപേര്‍ ഇപ്പോഴും പലയിടത്തായി കുടുങ്ങികിടക്കുന്നുണ്ട്. ചെങ്ങന്നൂരില്‍ പാണ്ടനാട്, വെണ്‍മണി, ഇടനാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് ഇനിയും ജനങ്ങളെ രക്ഷപ്പെടുത്താനുള്ളത്.

തിരുവന്‍വണ്ടൂര്‍, കല്ലിശേരി, എനക്കാട് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് തുടരുകയാണ്. കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലും സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. എറണാകുളം ജില്ലയില്‍ പറവൂര്‍ പൂവത്തുശേരി, കുത്തിയതോട് എന്നിവിടങ്ങളില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ട്. ഇവരെ ഇനിയും രക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. ആലുവയിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.

ആലുവ തുരുത്ത്, ചെമ്പകശേരി, തോട്ടുമുഖം, ദേശം തുടങ്ങിയ പ്രദേശങ്ങളിഴും പ്രളയക്കെടുതി തുടരുന്നു. തൃശൂരിന്റെ തെക്കു പടിഞ്ഞാറന്‍ മേഖലയായ ആലപ്പാട്, പുള്ള്, ചേറ്റുപുഴ, മക്കൊടി, ചേര്‍പ്പ്, എട്ടുമുന തുടങ്ങിയ ഗ്രാമങ്ങളിലും വലപ്പാട് മുതല്‍ ചാവക്കാട് വരെയുള്ള തീരദേശ മേഖലയിലും വെള്ളപ്പൊക്കം തുടരുന്നു.

അധികജലം ഒഴുക്കാന്‍ ആനത്തോട്, കൊച്ചു പമ്പ ഡാമുകളുടെ ഷട്ടര്‍ തുറക്കുന്നതിനാല്‍ പമ്പയുടേയും കക്കാട്ടാറിന്റേയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നുണ്ട്. 2401.80 അടിയാണ് നിലവിലെ ജലനിരപ്പ്.

അണക്കെട്ടിലെ ജലനിരപ്പു കുറഞ്ഞതോടെ നിലവില്‍ തുറന്നിരിക്കുന്ന മൂന്നു ഷട്ടറുകള്‍ 1.9 മീറ്ററായി താഴ്ത്തി. ജലനിരപ്പ് കുറഞ്ഞതിന്റെ ഭാഗമായി പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറച്ചു. അറുന്നൂറ് ക്യുമെക്‌സ് വെള്ളമാണ് മൂന്നു ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുക്കുന്നത്. എഴുന്നൂറു ക്യുമെക്‌സ് വെള്ളമായിരുന്നു ഇന്നലെ പുറത്തേക്ക് ഒഴുക്കി കൊണ്ടിരുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെയും ജലനിരപ്പ് കുറഞ്ഞു. നിലവില്‍ 140 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞിട്ടുമുണ്ട്. പതിമൂന്ന് സ്പില്‍വേ ഷട്ടറുകളിലൂടെയാണ് മുല്ലപ്പെരിയാറില്‍നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. അതേസമയം പമ്പാ, മൂഴിയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ 15 സെന്റിമീറ്റര്‍ തുറന്നു. പ്രളയക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം നാളെചേരും.

അതേസമയംപ്രളയത്തെ തുടര്‍ന്നു നിര്‍ത്തിവച്ച ട്രെയിന്‍ ഗതാഗതത്തില്‍ ഭാഗികമായ നിയന്ത്രണം തുടരുന്നു. ഇന്ന് 28 ട്രെയിനുകള്‍ പൂര്‍ണമായും മൂന്ന് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ബാക്കി ട്രെയിനുകള്‍ യഥാസമയം സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.

പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍:

22114 കൊച്ചുവേളി – ലോകമാന്യതിലക് എക്‌സ്പ്രസ്

12258 കൊച്ചുവേളി – യശ്വന്ത്പുര്‍ ട്രൈവീക്ക്‌ലി എക്‌സ്പ്രസ്

12217 കൊച്ചുവേളി – ചണ്ഡിഗഢ് സമ്പര്‍ക്ക്രാന്തി എക്‌സ്പ്രസ്

12678 എറണാകുളം – കെ!എസ്!ആര്‍ ബെംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ്

12617 എറണാകുളം – എച്ച്. നിസാമുദീന്‍ മംഗളാ ലക്ഷദ്വീപ് എക്‌സ്പ്രസ്

10216 എറണാകുളം – മഡ്ഗാവ് വീക്ക്‌ലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്

12683 എറണാകുളം – ബനസ്വദി ബൈവീക്ക്‌ലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്

16791 പുനലൂര്‍ – പാലക്കാട് പാലരുവി എക്‌സ്പ്രസ്

16792 പാലക്കാട് – പുനലൂര്‍ പാലരുവി എക്‌സ്പ്രസ്

16308 കണ്ണൂര്‍ – ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്

12081 കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്

12082 തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്

16605 മംഗളൂരു – നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്

56366 പുനലൂര്‍ – കൊല്ലം പാസഞ്ചര്‍

56365 കൊല്ലം – ഇടമണ്‍ പാസഞ്ചര്‍

56377 ആലപ്പുഴ – കായംകുളം പാസഞ്ചര്‍

56362 കോട്ടയം – നിലമ്പൂര്‍ പാസഞ്ചര്‍

56363 നിലമ്പൂര്‍ – കോട്ടയം പാസഞ്ചര്‍

66307 എറണാകുളം – കൊല്ലം മെമു

56371 ഗുരുവായൂര്‍ – എറണാകുളം പാസഞ്ചര്‍

56370 എറണാകുളം – ഗുരുവായൂര്‍ പാസഞ്ചര്‍

56375 ഗുരുവായൂര്‍ – എറണാകുളം പാസഞ്ചര്‍

56376 എറണാകുളം – ഗുരുവായൂര്‍ പാസഞ്ചര്‍

56373 ഗുരുവായൂര്‍ – തൃശൂര്‍ പാസഞ്ചര്‍

56374 തൃശൂര്‍ – ഗുരുവായൂര്‍ പാസഞ്ചര്‍

56043 ഗുരുവായൂര്‍ – തൃശൂര്‍ പാസഞ്ചര്‍

56044 തൃശൂര്‍ – ഗുരുവായൂര്‍ പാസഞ്ചര്‍

56361 ഷൊര്‍ണൂര്‍ – എറണാകുളം പാസഞ്ചര്‍

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

16606 നാഗര്‍കോവില്‍ – മംഗളൂരു ഏറനാട് എക്‌സ്പ്രസ് നാഗര്‍കോവിലിനും തിരുവനന്തപുരത്തിനും ഇടയില്‍ സര്‍വീസ് നടത്തില്ല. ഈ ട്രെയിന്‍ തിരുവനന്തപുരത്തു നിന്നു യാത്ര ആരംഭിക്കും.

13352 ആലപ്പുഴ – ധന്‍ബാദ് എക്‌സ്പ്രസ് ആലപ്പുഴയ്ക്കും ചെന്നൈയ്ക്കും മധ്യേ സര്‍വീസ് നടത്തില്ല. ഈ ട്രെയിന്‍ ചെന്നൈ സെന്‍ട്രലില്‍ നിന്നും യാത്ര ആരഭിക്കും.

16341 ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഗുരുവായൂരിനും എറണാകുളത്തിനും മധ്യേ സര്‍വീസ് നടത്തില്ല.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2MDLL4b
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages