ജി.എസ്.ടി. വരുമാനം കുറയുന്നു - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 1, ബുധനാഴ്‌ച

ജി.എസ്.ടി. വരുമാനം കുറയുന്നു

ന്യൂഡൽഹി:ചരക്ക്-സേവന നികുതി (ജി.എസ്.ടി.) യിലെ കേന്ദ്ര സർക്കാരിന്റെ വിഹിതം (സി.ജി.എസ്.ടി.) നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ കുറഞ്ഞതായി സൂചന. കേന്ദ്ര ചരക്ക്-സേവന നികുതി (സി.ജി.എസ്.ടി.) യായി നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ സർക്കാരിനു ലഭിച്ചത് 50,400 കോടി രൂപയാണ്. സംയോജിത ചരക്ക്-സേവന നികുതിയിലൂടെ (ഐ.ജി.എസ്.ടി.) ഇതേ കാലയളവിൽ 42,400 കോടി രൂപയും ലഭിച്ചു. ഓരോ പാദത്തിലും നികുതി വരുമാനത്തിൽ 10 ശതമാനം വർധന കണക്കാക്കിയാൽ 51,700 കോടി രൂപയായാണ് കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം ഉയരേണ്ടത്. നികുതി വരുമാനത്തിലുണ്ടാകുന്ന കുറവ് 2018-19 ൽ ലക്ഷ്യം വച്ചിരിക്കുന്ന ധനക്കമ്മി ഉയർത്താൻ ഇടയാക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2vnFu1V
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages