ലണ്ടൻ: ഇന്ത്യൻ വനിതാ ഹോക്കി ടീമിന് ചരിത്രനേട്ടം. ലണ്ടനിൽ നടക്കുന്ന ഹോക്കി ലോകകപ്പിൽ ഇറ്റലിയെ വീഴ്ത്തി ഇന്ത്യൻ വനിതകൾ ക്വാർട്ടർ ഫൈനലിലെത്തി. എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. ലാൽറെംസിമയി, നേഹ ഗോയൽ, വന്ദന കഠാരിയ എന്നിവർ ഇന്ത്യക്കായി ലക്ഷ്യം കണ്ടു. 40 വർഷത്തിന് ശേഷമാണ് ഇന്ത്യ ഹോക്കി ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തുന്നത്. 1978 മാഡ്രിഡ് ലോകകപ്പിലാണ് ഇതിന് മുമ്പ് ഇന്ത്യ അവസാന എട്ടിലെത്തിയത്. അന്ന് പക്ഷേ ഏഴാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇനി ക്വാർട്ടർ ഫൈനലിൽ അയർലൻഡുമായാണ് ഇന്ത്യയുടെ പോരാട്ടം. പൂൾ ഘട്ടത്തിൽ അയർലൻഡ് ഇന്ത്യയെ തോൽപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ മത്സരം ശ്രദ്ധേയമാകും. ലോകറാങ്കിങ്ങിൽ പതിനേഴാമതുള്ള ഇറ്റലിക്കെതിരെ പത്താം റാങ്കുകാരായ ഇന്ത്യ റാണി രാംപാലിന്റെ നേതൃത്വത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ക്വാർട്ടറിന്റെ അവസാനം ഇന്ത്യക്ക് പെനാൽറ്റി കോർണർ ലഭിച്ചു. ഇത് ക്ലോസ് റേഞ്ചിലൂടെ ലക്ഷ്യത്തിലെത്തിച്ച് ലാൽറെംസിമയി ഇന്ത്യക്ക് ലീഡ് നൽകി. രണ്ടാം ക്വാർട്ടറിൽ ഇന്ത്യൻ ആധിപത്യമാണ് കണ്ടത്. ഇത് മൂന്നാം ക്വാർട്ടറിലും തുറന്ന ഇന്ത്യക്ക് രണ്ട് പെനാൽറ്റി കിക്കുകൾ കൂടി ലഭിച്ചു. എന്നാൽ അത് ഗോളാക്കി മാറ്റാൻ ഇന്ത്യൻ താരങ്ങൾക്കായില്ല. എന്നാൽ നേഹ ഗോയൽ ഫീൽഡ് ഗോളിലൂടെ ഇന്ത്യയുടെ ലീഡ് രണ്ടാക്കി ഉയർത്തി. അവസാന ക്വാർട്ടറിലാണ് ഇന്ത്യയുടെ മൂന്നാം ഗോൾ വന്നത്. ഗുർജിത് കൗറിന്റെ പാസ്സിൽ നിന്ന് വന്ദന കഠാരിയ ലക്ഷ്യം കാണുകയായിരുന്നു. നേരത്തെ പൂൾബിയിൽ നിന്ന് ഇന്ത്യ നോക്കൗട്ടിലേക്ക് കടന്നുകൂടുകയായിരുന്നു. ഇംഗ്ലണ്ടിനോടും യു.എസിനോടും സമനില നേടിയ ഇന്ത്യൻ ടീം അയർലൻഡിനോട് പരാജയപ്പെടുകയും ചെയ്തു. Content Highlights: Women's Hockey World Cup 2018 India beat Italy advance to quarter-finals
from mathrubhumi.latestnews.rssfeed https://ift.tt/2LMYj9d
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ