പ്രളയമുണ്ടായത് ബീഫ് കഴിച്ചതുകൊണ്ട്; ബീഫ് കഴിക്കാത്ത ദുരിതബാധിതരെ മാത്രം സഹായിക്കുക: ആഹ്വാനവുമായി ഹിന്ദു മഹാസഭ - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 22, ബുധനാഴ്‌ച

പ്രളയമുണ്ടായത് ബീഫ് കഴിച്ചതുകൊണ്ട്; ബീഫ് കഴിക്കാത്ത ദുരിതബാധിതരെ മാത്രം സഹായിക്കുക: ആഹ്വാനവുമായി ഹിന്ദു മഹാസഭ

ഇ വാർത്ത | evartha
പ്രളയമുണ്ടായത് ബീഫ് കഴിച്ചതുകൊണ്ട്; ബീഫ് കഴിക്കാത്ത ദുരിതബാധിതരെ മാത്രം സഹായിക്കുക: ആഹ്വാനവുമായി ഹിന്ദു മഹാസഭ

കേരളം സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിന്റെ കെടുതികള്‍ അനുഭവിക്കുമ്പോള്‍ വിദ്വേഷ പ്രചരണവുമായി ഹിന്ദു മഹാസഭ. കേരളത്തില്‍ പശുക്കളെ കൊല്ലുന്നതുകൊണ്ടാണ് പ്രളയമുണ്ടായതെന്ന് ഹിന്ദു മഹാസഭാ നേതാവ് ചക്രപാണി. ഭൂമിയോട്
പാപം ചെയ്തവർക്ക് പ്രകൃതി നൽകിയ ശിക്ഷയാണ് പ്രളയമെന്നും ചക്രപാണി പറഞ്ഞു.

”ഞാനും കേരളത്തെ സഹായിക്കാൻ വേണ്ടി ആവശ്യപ്പെടുന്നു. പക്ഷേ പ്രകൃതിയെയും ജീവജാലങ്ങളെയും ബഹുമാനിക്കുന്നവരെ മാത്രമേ സഹായിക്കാവൂ. കേരളത്തിലെ ജനങ്ങൾക്ക് കഴിക്കാൻ മറ്റു ഭക്ഷണപദാർഥങ്ങൾ ഉണ്ടായിരിക്കുമ്പോൾ, അവർ പശുവിനെ കൊല്ലുകയും അതിന്റെ മാംസം ഭക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പ്രളയബാധിതരില്‍ ബീഫ് കഴിക്കാത്തവരെ മാത്രം ഹിന്ദുക്കൾ സഹായിച്ചാൽ മതിയെന്നും ചക്രപാണി പറഞ്ഞു.

മനപൂർവം പശുമാംസം കഴിച്ച് ഹിന്ദു മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചവരോടും റോഡിൽ പശുവിനെ അറുത്തവരോടും ക്ഷമിക്കരുത്. ഗോഹത്യ നടത്തിയ ചിലര്‍ മൂലം നിഷ്കളങ്കരായവരും അപകടത്തിൽപെട്ടു.” – ചക്രപാണി പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2LeJBDz
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages