പരസ്യത്തിൽ ഭർത്താവ് മാറി; പുലിവാല് പിടിച്ച് തെലങ്കാന സർക്കാർ - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 21, ചൊവ്വാഴ്ച

പരസ്യത്തിൽ ഭർത്താവ് മാറി; പുലിവാല് പിടിച്ച് തെലങ്കാന സർക്കാർ

ഹൈദരാബാദ്: സർക്കാർ പദ്ധതികളെക്കുറിച്ചുള്ള പരസ്യത്തിൽ ആളുമാറിയ സംഭവത്തിൽ പുലിവാല് പിടിച്ച് തെലങ്കാന സർക്കാർ.ദമ്പതിമാരായനയാകുല നാഗരാജുവും ഭാര്യ പദ്മയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സർക്കാർ പരസ്യ ഏജൻസിയോട് വിശദീകരണം തേടി. കൊടാടിൽ നിന്നുള്ള ദമ്പതിമാരായ നാഗരാജുവും ഭാര്യ പത്മയുംമകളും അടങ്ങുന്ന കുടുംബത്തിന്റെ ചിത്രം സർക്കാരിന്റെ രണ്ട് പദ്ധതികളുടെ പരസ്യത്തിൽ ഉപയോഗിച്ചിരുന്നു.സർക്കാരിന്റെ പദ്ധതികളുടെ ഗുണഭോക്താതാവെന്ന നിലയിൽ സന്തുഷ്ടരാണ് എന്നതായിരുന്നു പരസ്യം. എന്നാൽഇതിൽ ഒരു പരസ്യത്തിൽ നാഗരാജുവിന്റെ ചിത്രത്തിനു പകരം മറ്റൊരാളുടെ ചിത്രമാണ്ഉപയോഗിച്ചത്. ചിത്രം മാറി ഉപയോഗിച്ചതിന്റെ പേരിൽ ഗ്രാമവാസികൾ തന്നെ പരിഹസിക്കുകയാണെന്ന് നാഗരാജു പറഞ്ഞു. ഭാര്യയുടേയും മകളുടേയും കൂടെ മറ്റൊരു വ്യക്തിയുടെ ചിത്രം ഉപയോഗിച്ചത് തങ്ങൾക്ക് അപമാനമായി എന്നും നാഗരാജു പറയുന്നു. പ്രാഥമികാന്വേഷണത്തിൽ 2013 ഡിസംബറിൽ എടുത്ത ഫോട്ടോയാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഫോട്ടോ ഏതവസരത്തിലും ഉപയോഗിക്കാമെന്ന് ഇരുവരും സമ്മതപത്രം നൽകിയതായി പരസ്യ ഏജൻസിഅറിയിച്ചിട്ടുണ്ട്. കാന്തി വെളുഗു(സൗജന്യ നേത്ര പരിശോധന), റൈതു ഭീമ(വിളവ് പരിരക്ഷ) എന്നീ പദ്ധതികൾക്കാണ് ഇവരുടെ ചിത്രം ഉപയോഗിച്ചത്. പരസ്യഏജൻസികൾക്ക് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2N4KIYb
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages