മോദിയുടെ നാല് വര്‍ഷത്തെക്കാള്‍ സാമ്പത്തിക വളര്‍ച്ച ഉണ്ടായത് മന്‍മോഹന്‍ സിംഗിന്റെ കാലത്ത്; കൃത്യമായ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തു - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 21, ചൊവ്വാഴ്ച

മോദിയുടെ നാല് വര്‍ഷത്തെക്കാള്‍ സാമ്പത്തിക വളര്‍ച്ച ഉണ്ടായത് മന്‍മോഹന്‍ സിംഗിന്റെ കാലത്ത്; കൃത്യമായ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തു

ഇ വാർത്ത | evartha
മോദിയുടെ നാല് വര്‍ഷത്തെക്കാള്‍ സാമ്പത്തിക വളര്‍ച്ച ഉണ്ടായത് മന്‍മോഹന്‍ സിംഗിന്റെ കാലത്ത്; കൃത്യമായ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തു

സാമ്പത്തിക വിദഗ്ധനായ സുദീപ്തോ മുണ്ടെലിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ജിഡിപി കണക്കാക്കുന്ന പുതിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ 1994 മുതലുള്ള രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പുനര്‍നിര്‍ണ്ണയിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നരേന്ദ്ര മോദിയുടെ നാല് വര്‍ഷത്തെക്കാള്‍ സാമ്പത്തിക വളര്‍ച്ച മന്‍മോഹന്‍ സിംഗിന്റെ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഉണ്ടായതെന്ന് വ്യക്തമാക്കുന്നതായിരുന്നു റിപ്പോര്‍ട്ട്.

ജൂലൈ അവസാനത്തോടെ സ്റ്റാറ്റ്സ്റ്റിക്സ് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കഴിഞ്ഞയാഴ്ചയാണ് മാധ്യമങ്ങളില്‍ വന്നത്. ഇതോടെ വലിയ ചര്‍ച്ചയാവുകയും കോണ്‍ഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുക്കുകയും ചെയ്തു. പിന്നാലെയാണ് റിപ്പോര്‍ട്ട് അന്തിമമല്ലെന്ന് ചൂണ്ടിക്കാട്ടി വെബ്സൈറ്റില്‍ നിന്ന് നീക്കിയത്. റിപ്പോര്‍ട്ടിലെ കണക്കുകള്‍ അന്തിമമല്ലെന്നും അതിനാല്‍ മാധ്യമങ്ങള്‍ ഉദ്ധരിക്കരുതെന്നും സ്റ്റാറ്റസ്റ്റിക്സ് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ വിശദീകരിക്കുന്നു.

പുതിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാല്‍ മന്‍മോഹന്‍ സിംഗിന്റെ യുപിഎ ഭരണ കാലത്ത് ജിഡിപി ശരാശരി 8.1 ശതമാനവും, മോദി സര്‍ക്കാരിന്റെ നാല് വര്‍ഷത്തെ ജിഡിപി ശരാശരി 7.3 ശതമാനവുമാണെന്ന് റിപ്പോര്‍ട്ട് പറയുന്നുണ്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് രണ്ട് തവണ വളര്‍ച്ച ഇരട്ടയക്കത്തിലെത്തി. 2007-08 വര്‍ഷത്തെ 10.23ശതമാനവും 2010-11 വര്‍ഷത്തെ 10.78 ശതമാനവുമാണത്. എന്നാല്‍ മോദിയുടെ കാലത്ത് ഏറ്റവും കൂടിയ വളര്‍ച്ച 2015-16 വര്‍ഷത്തെ 7.06 ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2LdWIVk
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages