ബുധനാഴ്ച റദ്ദാക്കിയ തീവണ്ടികൾ - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 22, ബുധനാഴ്‌ച

ബുധനാഴ്ച റദ്ദാക്കിയ തീവണ്ടികൾ

പാലക്കാട്: കണ്ണൂർ-ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസ് (16308) കണ്ണൂർ-എറണാകുളം ഇന്റർസിറ്റി (16306), ഷൊർണൂർ-എറണാകുളം പാസഞ്ചർ (56361), പാലക്കാട്-പുനലൂർ-പാലക്കാട് പാലരുവി എക്സ്പ്രസ് (16792/16791), ആലപ്പുഴ-കായംകുളം-ആലപ്പുഴ പാസഞ്ചർ (56377/378), കൊല്ലം-ആലപ്പുഴ-എറണാകുളം പാസഞ്ചർ (66310), ഷൊർണൂർ-എറണാകുളം-ഷൊർണൂർ (56361/56364) പാസഞ്ചർ, കൊല്ലം-കോട്ടയം പാസഞ്ചർ (56394), കൊല്ലം-ആലപ്പുഴ-എറണാകുളം മെമു (66302/66303), എറണാകുളം-ആലപ്പുഴ പാസഞ്ചർ (56379), കോട്ടയം-നിലമ്പൂർ-കോട്ടയം പാസഞ്ചർ (56362/56363), പാലക്കാട്-എറണാകുളം-പാലക്കാട് മെമു (66611/66612) എന്നിവ ബുധനാഴ്ച ഓടില്ല. ഗുരുവായൂർ-തിരുവനന്തപുരം എക്സ്പ്രസ് (16341) ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ ഓടില്ല. കൊല്ലം-പുനലൂർ റൂട്ടിലെയും തൃശ്ശൂർ-ഗുരുവായൂർ റൂട്ടിലെയും പാസഞ്ചറുകളും ബുധനാഴ്ച ഓടില്ല. ​തീവണ്ടികളുടെ വേഗനിയന്ത്രണം തുടരും പാലക്കാട്:തൃശ്ശൂർ-ഗുരുവായൂർ പാതയൊഴികെ തിരുവനന്തപുരം, പാലക്കാട് റെയിൽവേ ഡിവിഷനുകൾക്കു കീഴിലെ എല്ലാ പാതകളിലും തീവണ്ടികൾ സാധാരണ നിലയിലേക്ക്. മധുര ഡിവിഷനു കീഴിൽ വരുന്ന കൊല്ലം പുനലൂർപാതയും ഗതാഗയോഗ്യമായെങ്കിലും തീവണ്ടികൾ ഓടിത്തുടങ്ങുന്ന കാര്യത്തിൽ അറിയിപ്പ് വന്നിട്ടില്ല. വെള്ളം കയറിയും മണ്ണിടിഞ്ഞും പാളത്തിൽ കേടുപാടുകൾ ഉണ്ടായ ഭാഗങ്ങളിൽ വേഗ നിയന്ത്രണത്തോടെയാണ് തീവണ്ടികൾ ഓടുന്നത്. തൃശ്ശൂർ-ഗുരുവായൂർ റൂട്ടിലെ പലയിടത്തായി റെയിൽപാളത്തിനടിയിലെ മെറ്റൽ ഒഴുകിപ്പോയിരുന്നു. ഇത് നന്നാക്കുന്ന ജോലികൾ അവസാനഘട്ടത്തിലാണ്. ബുധനാഴ്ചയോടെ ഗതാഗതം പുനഃസ്ഥാപിക്കാനാവുമെന്നാണ് പ്രതീക്ഷ. എറണാകുളം -ഷൊർണൂർ റൂട്ടിൽ 23 സ്ഥലങ്ങളിലായുള്ള വേഗനിയന്ത്രണം തുടരും. ദീർഘദൂര യാത്രയെ ഇത് കാര്യമായി ബാധിക്കുന്നില്ല. താത്കാലികമായി അറ്റകുറ്റപ്പണി നടത്തി വണ്ടി ഓടിത്തുടങ്ങിയ പാളത്തിൽ ട്രാക്ക് മെഷീൻ ഉപയോഗിച്ച് പണി പൂർത്തിയാക്കി മാത്രമേ പരമാവധി വേഗം പുനഃസ്ഥാപിക്കൂ. പ്രത്യേക തീവണ്ടികൾ * ഭുവനേശ്വർ -എറണാകുളം -ഭുവനേശ്വർ (08463/08464). 23 - ന് പുലർച്ചെ നാലിന് ഭുവനേശ്വറിൽ നിന്ന് പുറപ്പെടും. അടുത്തദിവസം ഉച്ചയ്ക്ക് 12.30-ന് എറണാകുളത്തെത്തും. 24-ന് വൈകീട്ട് 5.30-ന് എറണാകുളത്തുനിന്ന് പുറപ്പെടും. 26-ന് പുലർച്ചെ 5.45-ന് ഭുവനേശ്വറിലെത്തും. * സെക്കന്തരാബാദ് - കൊച്ചുവേളി - സെക്കന്തരാബാദ് (07119/07120). 22 -ന് വൈകീട്ട് 4.25 - ന് സെക്കന്തരാബാദിൽനിന്ന് പുറപ്പെടും. 24 -ന് രാത്രി 12.25 -ന് കൊച്ചുവേളിയിലെത്തും. 27-ന് രാത്രി 8.20 -ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടും. 29 -ന് പുലർച്ചെ മൂന്നിന് സെക്കന്തരാബാദിലെത്തും. * യശ്വന്ത്പുർ - കൊച്ചുവേളി - യശ്വന്ത്പുർ (06527/06528). 22-ന് രാത്രി 9-ന് യശ്വന്ത്പുരിൽനിന്ന് പുറപ്പെടും. 23 -ന് ഉച്ചയ്ക്ക് ഒരുമണിക്ക് കൊച്ചുവേളിയിലെത്തും. 23-ന് വൈകീട്ട് 4.15-ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടും. 24-ന് രാവിലെ 10-ന് യശ്വന്ത്പുരിലെത്തും. * എറണാകുളം ജങ്ഷൻ-നന്ദേഡ് (പുണെ07504). 27-ന് രാത്രി 11-ന് പുറപ്പെടും. 29-ന് പുലർച്ചെ 6.30-ന് എത്തും.


from mathrubhumi.latestnews.rssfeed https://ift.tt/2nXFSRH
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages