മലപ്പുറത്ത് വീട് വൃത്തിയാക്കുന്നതിനിടെ വിദ്യാർഥി ഷോക്കേറ്റു മരിച്ചു; മുന്നറിയിപ്പ് നിര്‍ദ്ദേശങ്ങളുമായി കെ.എസ്.ഇ.ബി - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 21, ചൊവ്വാഴ്ച

മലപ്പുറത്ത് വീട് വൃത്തിയാക്കുന്നതിനിടെ വിദ്യാർഥി ഷോക്കേറ്റു മരിച്ചു; മുന്നറിയിപ്പ് നിര്‍ദ്ദേശങ്ങളുമായി കെ.എസ്.ഇ.ബി

ഇ വാർത്ത | evartha
മലപ്പുറത്ത് വീട് വൃത്തിയാക്കുന്നതിനിടെ വിദ്യാർഥി ഷോക്കേറ്റു മരിച്ചു; മുന്നറിയിപ്പ് നിര്‍ദ്ദേശങ്ങളുമായി കെ.എസ്.ഇ.ബി

വീട് വൃത്തിയാക്കുന്നതിനിടെ കോട്ടയ്‌ക്കൽ ഒതുക്കുങ്ങൽ കുഴിപ്പുറത്ത് ചക്കരത്തൊടി ഹമീദ് – റംല ദമ്പതികളുടെ മകൻ സിനാൻ (12) ഷോക്കേറ്റു മരിച്ചു. സഹോദരൻ സൽമാൻ ഫാരിസിനു (17) പരുക്കേറ്റു. ഇയാളെ കോട്ടയ്‌ക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെയായിരുന്നു അപകടം. സിനാൻ കോട്ടയ്‌ക്കൽ ഇസ്‌ലാഹിയ പബ്ലിക് സ്‌കൂളിലെ വിദ്യാർഥിയാണ്. വീടിന്റെ ചിമ്മിനി വൃത്തിയാക്കുമ്പോൾ ലൈനിൽ തട്ടിയാണു ഷോക്കേറ്റത്.

മുന്നറിയിപ്പ് നിര്‍ദ്ദേശങ്ങളുമായി കെ.എസ്.ഇ.ബി

1. പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്ഫോര്‍മറുകള്‍, പോസ്റ്റുകള്‍, ലൈനുകള്‍ മറ്റ് ഇലക്ട്രിക് ഉപകരണങ്ങള്‍, എന്നിവയുടെ സമീപത്ത് പോകാതിരിക്കുക.

2. ഇലക്ട്രിക് ലൈനുകളിലും ട്രാന്‍സ്ഫോര്‍മറുകളിലും മറ്റും അപകടകരമായതോ, അസാധാരണമോ ആയ എന്തെങ്കിലും കണ്ടാല്‍ ഉടന്‍ അടുത്തുള്ള സെക്ഷന്‍ ഓഫീസില്‍ അറിയിക്കുക. 1912 എന്ന ടോള്‍ ഫ്രീ നമ്പറിലും 9496001912 എന്ന വാട്സ് ആപ്പ് നമ്പറിലും അറിയിക്കാവുന്നതാണ്.

3. ലൈനുകളില്‍ മുട്ടി നില്‍ക്കുന്നതും, ലൈനിന് വളരെ സമീപമുള്ള മരങ്ങളിലും, ശിഖരങ്ങളിലും സ്പര്‍ശിച്ചാല്‍ അപകട സാധ്യത ഉണ്ട്. അസ്വാഭാവികമായ എന്തെങ്കിലും ശ്രദ്ധയില്‍ വന്നാല്‍ ഉടന്‍ വൈദ്യുതി ബോര്‍ഡിനെ അറിയിക്കുക.

4. പൊതു നിരത്തുകളിലും മറ്റും യാത്ര ചെയ്യുമ്പോള്‍ വളരെയേറെ ശ്രദ്ധിച്ച് മാത്രം നടക്കുക. ശിഖരങ്ങളും മരങ്ങളും വീണ് വൈദ്യുതി കമ്പി പൊട്ടിവീണിരിക്കുവാന്‍ സാധ്യതയുണ്ട്. ജലനിരപ്പ് ഉയരുകയും, ലൈനുകള്‍ താഴ്ന്ന് സുരക്ഷിതമായ അകലം ഇല്ലാത്ത പ്രദേശങ്ങളും ഉണ്ടാവാം. പരിചിതമല്ലാത്ത റൂട്ടുകളിലും റോഡിലും കൂടിയുള്ള യാത്ര കഴിവതും ഒഴിവാക്കുക.

5. കെട്ടിടത്തിനകത്തും പുറത്തും നല്‍കിയിരിക്കുന്ന മുഴുവന്‍ താല്‍ക്കാലിക വൈദ്യുതി കണക്ഷനുകളും വിച്ഛേദിക്കുക. കെട്ടിടത്തിന് പുറത്ത് സ്ഥാപിച്ചിരിക്കുന്നതും, വെള്ളം കയറിയതുമായ സ്ഥലങ്ങളിലെ മോട്ടോറുകള്‍, ലൈറ്റുകള്‍, മറ്റുപകരണങ്ങള്‍ എന്നിവയിലേക്കുള്ള വൈദ്യുതി ബന്ധം ഉടന്‍ തന്നെ വിച്ഛേദിക്കണം.

6. ജനറേറ്ററുകള്‍, ഇന്‍വര്‍ട്ടറുകള്‍, എന്നിവ അടിയന്തിര ആവശ്യങ്ങള്‍ക്ക് മാത്രം പ്രവര്‍ത്തിപ്പിക്കുക. ആവശ്യമെങ്കില്‍ സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കുവാനും, ഉപയോഗിക്കുവാനും വളരെയേറെ ശ്രദ്ധിക്കുക.

7. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ തറനിരപ്പില്‍ വെള്ളം കയറുന്നതിനു മുന്‍പായി തന്നെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുക. വൈദ്യുതി ബോര്‍ഡിനോട് ആവശ്യപ്പെട്ട് കണക്ഷന്‍ വിച്ഛേദിക്കുക.

8. മൊബൈലും, ചാര്‍ജിംഗ് ലൈറ്റും ഉള്‍പ്പടെ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുക. കുറച്ചു ദിവസങ്ങള്‍ വൈദ്യുതി തടസ്സപ്പെടാനാണ് സാധ്യത.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2OPKwfU
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages