ന്യൂഡൽഹി: രാജ്യത്തെ സായുധ സേനകളിൽ 9096 ഓഫീസർമാരുടെ കുറവുണ്ടെന്ന് സർക്കാർ. ചോദ്യത്തിന് മറുപടിയായി പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ പാർലമെന്റിനെ അറിയിച്ചതാണിത്. കരസേനയിലാണ് ഓഫീസർമാരുടെ കുറവ് ഏറ്റവുമധികമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 7298 ഓഫീസർമാരുടെ കുറവാണ് കരസേനയിലുള്ളത്. നാവികസേനയിൽ 1606 ഓഫീസർമാരുടെയും വ്യോമസേനയിൽ 192 ഓഫീസർമാരുടെയും കുറവുണ്ട്. സൈനിക ഓഫീസർമാരുടെ കുറവ് പരിഹരിക്കാൻ സർക്കാർ വിവിധ നടപടികൾ സ്വീകരിച്ച് വരികയാണെന്ന് പ്രതിരോധ സഹമന്ത്രി പാർലമെന്റിനെ അറിയിച്ചു. കരസേനയിൽ 49,933 ഓഫീസർമാരെയാണ് വേണ്ടത്. എന്നാൽ 42,635 ഓഫീസർമാർ മാത്രമെയുള്ളൂ. നാവികസേനയ്ക്ക് വേണ്ടത് 11,352 ഓഫീസർമാരെയാണ്. എന്നാൽ നിലവിൽ ഉള്ളത് 9,746 പേർ മാത്രം. വ്യോമസേനയിലാകട്ടെ 12,584 ഓഫീസർമാർ വേണ്ട സ്ഥാനത്ത് 12,392 പേരാണുള്ളത്. യുവാക്കളെ സായുധ സേനകളിലേക്ക് ആകർഷിക്കുന്നതിനുള്ള നടപടികൾ അടക്കമുള്ളവയാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2LLs7nt
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ