മഴ കുറഞ്ഞു; മുല്ലപ്പെരിയാർ 140 അടിയായി തുടരുന്നു - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 21, ചൊവ്വാഴ്ച

മഴ കുറഞ്ഞു; മുല്ലപ്പെരിയാർ 140 അടിയായി തുടരുന്നു

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. അണക്കെട്ടിലെ 11 സ്പിൽവേ ഷട്ടറുകൾ താഴ്‌ത്തി. സ്പിൽവേയുടെ രണ്ടു ഷട്ടറുകൾ ഒരടിവീതം ഉയർത്തി പരിമിതമായ വെള്ളം മാത്രമാണ് പെരിയാറ്റിലേക്ക്‌ ഒഴുക്കുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിൽത്തന്നെ തുടരുന്നു.വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. തമിഴ്നാട്ടിലേക്ക്‌ 2200 ഘനയടിയും പെരിയാറ്റിലേക്ക്‌ 4200 ഘനയടിയും വെള്ളം തുറന്നുവിടുന്നുണ്ട്. ചൊവ്വാഴ്ച മുതൽ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവിൽ ഇപ്പോഴത്തേതിലും കുറച്ച് ജലനിരപ്പ് 140 അടിയായിത്തന്നെ നിലനിർത്തുവാനാണ് തമിഴ്നാടിന്റെ നീക്കം.


from mathrubhumi.latestnews.rssfeed https://ift.tt/2w0DgXH
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages