ഇടുക്കിയില്‍ ഒരു വീട്ടിലെ നാലുപേരെ കാണാതായി; വീടിനുള്ളില്‍ രക്തക്കറ - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ഓഗസ്റ്റ് 1, ബുധനാഴ്‌ച

ഇടുക്കിയില്‍ ഒരു വീട്ടിലെ നാലുപേരെ കാണാതായി; വീടിനുള്ളില്‍ രക്തക്കറ

തൊടുപുഴ: ഇടുക്കി വണ്ണപ്പുറത്തിന് സമീപം ഒരു വീട്ടിലെ നാലു പേരെദുരൂഹ സാഹചര്യത്തിൽ കാണാതായി. മുണ്ടൻമുടി കാനാട്ട് കൃഷ്ണൻ (51), ഭാര്യ സുശീല (50) മകൾ ആശാ കൃഷ്ണൻ (21) മകൻ അർജുൻ (17) എന്നിവരെയാണ് കാണാതായത്. വീടിനുള്ളിൽ നിറയെ രക്തക്കറയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വീടിന് പിന്നിൽ വലിയ കുഴി മൂടിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇവരെ കാണാതായിട്ട് മൂന്ന് ദിവസമായെന്ന് അയൽവാസികൾ പറയുന്നു. കാണാതായ വിവരം അയൽവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. വീടിനുള്ളിൽ ആളനക്കം കാണാതായതോടെ അയൽക്കാർ അന്വേഷിച്ച് ചെന്നപ്പോൾ വീടിന്റെ ഭിത്തിയിലും തറയിലുമായി നിറയെ രക്തക്കറ കാണുകയും അസ്വാഭാവികത തോന്നുകയും ചെയ്തതോടെയാണ് അയൽവാസികൾ വിവരം പോലീസിനെ അറിയിച്ചത്. കാളിയാർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2LS2qAI
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages