കൊല്ലം: ഗൾഫ് കേന്ദ്രീകരിച്ച് പെൺവാണിഭവും കവർച്ചയും തൊഴിലാക്കിയ സംഘത്തിലെ പ്രധാന പ്രതി കൊല്ലത്ത് പിടിയിലായി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനിൽ എന്ന അനിലാൽ അബ്ദുൾ വാഹിദ് (42) ആണ് പിടിയിലായത്. ഇയാളുടെ മുൻഭാര്യ കൊല്ലം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിത്തോട്ടം എസ്.െഎ. ആർ.ബിജുവാണ് തൃശ്ശൂരിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ പ്രതിയെ ചൊവ്വാഴ്ച രാത്രി റിമാൻഡ് ചെയ്തു. തിരുവനന്തപുരം റെയിൽവേ പോലീസ് ചാർജ് ചെയ്ത കവർച്ചക്കേസ് അടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ജെയിംസ്, ആന്റണി, ഹരികൃഷ്ണൻ എന്നിങ്ങനെ വിവിധ പേരുകളിലാണ് ഇയാൾ അറിയപ്പെടുന്നത്. കൂടുതൽ കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് എസ്.െഎ. ബിജു പറഞ്ഞു.വിവാഹപ്പരസ്യങ്ങളിൽ രണ്ടാം വിവാഹത്തിനുള്ള അപേക്ഷകൾക്ക് മറുപടിനൽകുകയും അവരെ വിവാഹം ചെയ്ത് സ്വർണവും പണവും തട്ടിയെടുക്കുകയും പറ്റുന്നവരെ ലൈംഗികവ്യാപാരത്തിന് ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. പരാതിനൽകിയ കൊല്ലത്തുകാരി ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട ആളാണ്. 20 ലക്ഷംരൂപയും 40 പവനുമാണ് ഇവരിൽനിന്ന് ഇയാൾ തട്ടിയെടുത്തത്. നാലിൽ കൂടുതൽപ്പേരെ ഇയാൾ വിവാഹം ചെയ്തിട്ടുണ്ടെന്നാണ് പോലീസിനുകിട്ടിയ വിവരം. വാടകവീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയതിന് തൃശ്ശൂരിൽ മുൻപ് അറസ്റ്റിലായ സീന ഇയാളുടെ സംഘത്തിലെ പ്രധാനിയാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ദുബായിൽ മലയാളിയായ ബിസിനസുകാരന്റെ വീട്ടുവേലക്കാരിയെ സ്വാധീനിച്ച് പാവക്ക ജ്യൂസിൽ മയക്കുമരുന്നുനൽകി വ്യവസായിയെ നഗ്നനാക്കി വീട്ടുവേലക്കാരിക്കൊപ്പം നിർത്തി ഫോട്ടോയെടുത്ത് ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയ സംഭവത്തിനുപിന്നിലും ഇയാളാണെന്ന് പരാതിക്കാരി പോലീസിന് മൊഴിനൽകി. അപമാനഭാരം കാരണം വ്യവസായി പരാതി നൽകിയില്ല. 2015 നവംബറിലാണ് അനിൽ പരാതിക്കാരിയെ വിവാഹം ചെയ്തത്. ആദ്യബന്ധത്തിൽ ഈ സ്ത്രീക്ക് ഒരു മകളുണ്ട്. നാലുവട്ടം ഈ സ്ത്രീയെ ഗൾഫിൽ കൊണ്ടുപോയിരുന്നു. അവിടെവെച്ചാണ് അനിലിന്റെ നീക്കങ്ങളിൽ പരാതിക്കാരിക്ക് സംശയം തോന്നിയത്. ഗൾഫിൽ ജോലിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടത്തിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2Owcq14
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ