തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്ന വൈദ്യുത ബോർഡിന്റെ നിലപാടിന് തിരിച്ചടിയായി മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. അണക്കെട്ട് തുറക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. അപകടകരമായ നിലയിലേക്ക് ജലനിരപ്പ് ഉരുന്നത് മറ്റ് പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നും അതുകൊണ്ട് അണക്കെട്ട്തുറക്കുന്നത് അനുവാര്യമെന്നുമായിരുന്നു ഭൂരിപക്ഷ അഭിപ്രായം. അണക്കെട്ടിന്റെ പൂർണ സംഭരണശേഷി കടക്കുന്നത് വരെ കാത്തിരിക്കുന്നതിനോട് വിയോജിപ്പാണ് യോഗത്തിലുണ്ടായത്. അണക്കെട്ടിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി വൈദ്യുതി മന്ത്രി എം.എം. മണിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇവിടം സന്ദർശിച്ച മന്ത്രിമാരെല്ലാം അഭിപ്രായങ്ങൾ അറിയിച്ചു. അണക്കെട്ടിലെ ജലം സംഭരിച്ച് പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കാനാണ് വൈദ്യുതി ബോർഡിന്റെ തീരുമാനം. സർക്കാരിന് ഇതിനോട് വിയോജിപ്പില്ല. എന്നാൽ, ജലവിതാനം അപകടകരമായി ഉയർന്നാലുണ്ടാവുന്ന പ്രത്യാഘാതങ്ങൾക്ക് ഉത്തരവാദി സർക്കാരായിരിക്കും. ഇതുകൂടി പരിഗണിച്ചാണ് അണക്കെട്ട് തുറക്കണമെന്ന നിലപാടിലേക്ക് മന്ത്രിസഭാ യോഗം എത്തുന്നത്. വൈദ്യുതി ഉത്പാദനം ഉയർത്തുന്നതിലൂടെ ജലനിരപ്പ് കുറയ്ക്കാൻ സാധിക്കുമെന്നാണ് വൈദ്യുതി ബോർഡ് വ്യക്തമാക്കുന്നത്. എന്നാൽ, വൃഷ്ടിപ്രദേശത്ത് മഴ ശക്തമാകുന്നതിനാൽ അണക്കെട്ട്തുറന്നുവിടേണ്ടി വരുമെന്നാണ് സർക്കാരിന്റെ നിലപാട്.
from mathrubhumi.latestnews.rssfeed https://ift.tt/2mZLM4f
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ