ന്യൂഡൽഹി: കണ്ണൂർ കൊട്ടിയൂരിൽ പ്ലസ്ടൂ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സുപ്രീംകോടതി മൂന്നുപേരെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി. സിസ്റ്റർ ടെസി, സിസ്റ്റർ ആൻസി മാത്യു, ഡോ. ഹൈദരലി എന്നിവരെയാണ് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. പീഡനത്തിനിരയായ പെൺകുട്ടിയെ ചികിത്സിച്ച ആശുപത്രിയിലെ ജീവനക്കാരാണ് ഇവർ മൂന്നുപേരും. പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു. ഇതേതുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇവരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്താനുള്ള തെളിവുകളില്ലെന്നാണ് സുപ്രീംകോടതി വിലയിരുത്തിയത്. എന്നാൽ, കേസിലെ മറ്റ് പ്രതികളായ ഫാ. തോമസ് തേരകം, സിസ്റ്റർ ബെറ്റി ജോസഫ് എന്നിവർ കേസിൽ വിചാരണ നേരിടണം. പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇവർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻ ചെയർപേഴ്സണാണ് പ്രതിപട്ടികയിലുള്ള ഫാ. തോമസ് തേരകം. സിസ്റ്റർ ബെറ്റി ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻ അംഗവുമാണ്. ക്രൈസ്തവ സഭകളിൽ ബലാൽസംഗ പരാതികൾ ആവർത്തിക്കുന്നത് ആശങ്കയുളവാക്കുന്നതാണെന്ന് ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. വൈദികൾ ഉൾപ്പെട്ട ലൈംഗീകാതിക്രമ കേസുകൾ ഞെട്ടലുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വൈദികർ ഉൾപ്പെട്ട കേസുകൾ എല്ലാം തന്നെ പള്ളിയുമായി ബന്ധപ്പെട്ടാണുണ്ടാകുന്നതെന്നും കോടതി പറഞ്ഞു. ഓർത്തഡോക്സ് സഭയിലെ വൈദികർ ഉൾപ്പെട്ട ലൈംഗീക പീഡനകേസ് പരിഗണിച്ച ബെഞ്ച് തന്നെയാണ് കൊട്ടിയൂർ പീഡനക്കേസും പരിഗണിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2LUfxRZ
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ