കോട്ടയം: ബിഷപ്പിനെതിരായ ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ ഫാ. ജയിംസ് എർത്തയിൽ കോടതിയിൽ കീഴടങ്ങി. ജലന്ധർ ബിഷപ്പിനെതിരായി പരാതി നൽകിയ കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കേസിലാണ് എർത്തയിൽ കോടതിയിൽ കീഴടങ്ങിയത്. പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഫാ. എർത്തയിൽ കീഴടങ്ങിയത്. എർത്തയിലിന് കോടതി ജാമ്യം നൽകി വിട്ടയച്ചു. ബിഷപ്പിനെതിരായി ആരോപണമുന്നയിച്ച കന്യാസ്ത്രീയെ സഹായിച്ച സിസ്റ്റർ അനുപമയെ വിളിച്ച് സ്വാധിനിക്കാൻ ശ്രമിച്ചു എന്നതാണ് ജെയിംസ് എയിർത്തലിനെതിരായ കേസ്. മരണഭയം ഉളവാക്കുന്ന രീതിയിൽ ഭീഷണിപ്പെടുത്തൽ, പാരിതോഷികം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. എർത്തയിൽ നടത്തിയ 11 മിനുട്ടു നീണ്ടുനിന്ന സംഭാഷണം പുറത്താകുകയും ചെയ്തിരുന്നു. Content Highlights:Fr. james erthayil, jalandhar bishop sexual abuse case
from mathrubhumi.latestnews.rssfeed https://ift.tt/2M8ZpsN
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ