ഇ വാർത്ത | evartha
കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു
കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു. കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സോമു (55), സുരേഷ് (43), അംസവേണി (30), സുഭാഷിണി (20), ശ്രീരംഗദാസ് (75), കുപ്പമ്മാള്‍ (60) എന്നിവരാണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
സുന്ദരപുരത്താണ് അപകടം നടന്നത്. പൊള്ളാച്ചിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. നിയന്ത്രണം വിട്ട കാര്‍ പെരിയാര്‍ ബസ് സ്റ്റോപ്പില്‍ നിന്നവരെയും സമീപത്തെ ഓട്ടോറിക്ഷയെയും ഇടിച്ചതിന് പിന്നാലെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2KgUILF
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ