ഗുരുഗ്രാം: ഫെയ്സ്ബുക്കിൽ ലൈവിട്ടു കൊണ്ട് യുവാവ് വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങി മരിച്ചു. ചൊവ്വാഴ്ചയാണ് ഭാര്യയുമായുള്ള ശണ്ഠയ്ക്കൊടുവിൽ അമിത് ചൗഹാൻ എന്ന ഇരുപത്തെട്ടുകാരൻ ഡൽഹിയിലെ ഗുരുഗ്രാമിലെ വീട്ടിൽ ആത്മഹത്യ ചെയ്തത്. ഭാര്യ പ്രീതിയുമായുണ്ടായ കലഹമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ചയുണ്ടായ വഴക്കിനെ തുടർന്ന് പ്രീതി മാതാപിതാക്കളെ വിളിച്ചു വരുത്തുകയും അവരോടൊപ്പം സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്തു. ഇതിലുണ്ടായ മനോവിഷമത്തെ തുടർന്ന് ഫെയ്സ്ബുക്കിൽ ലൈവ് ചെയ്തുകൊണ്ട് അമിത് തൂങ്ങി മരിക്കുകയായിരുന്നു. ആത്മഹത്യക്ക് തൊട്ടുമുമ്പ് തന്റെ വീഡിയോ ഷെയർ ചെയ്യണമെന്ന് സുഹൃത്തുക്കളോട് ആവശ്യപ്പെടുന്ന മറ്റൊരു വീഡിയോയും അമിത് നൽകിയിരുന്നു. വിഷാദരോഗത്തിന് അടിമയായിരുന്നു അമിത്തെന്നും കഴിഞ്ഞ കുറച്ചു മാസങ്ങളായി അതിനുള്ള ചികിത്സയിലായിരുന്നെന്നും പോലീസ് പറഞ്ഞു. മരണവിവരം പോലീസിൽ അറിയിക്കാതെ കുടുംബാംഗങ്ങൾ ചൊവ്വാഴ്ച അമിത്തിന്റെ ശവസംസ്കാരം നടത്തിയിരുന്നു.വിവരം അറിഞ്ഞ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അമിത്-പ്രീതി ദമ്പതിമാർക്ക് രണ്ടു പെൺമക്കളുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2M90Gjx
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ