കേരളത്തിന് സഹായവുമായി ഖത്തര്‍; 35 കോടിരൂപ നല്‍കും - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018, ഓഗസ്റ്റ് 19, ഞായറാഴ്‌ച

കേരളത്തിന് സഹായവുമായി ഖത്തര്‍; 35 കോടിരൂപ നല്‍കും

ഖത്തർ: വെള്ളപ്പൊക്കദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായം നൽകാൻ ഖത്തറും. പ്രളയക്കെടുതിയിൽ വലയുന്നവരുടെ പുനരധിവാസത്തിനായി ഖത്തർ ഭരണകൂടം 35 കോടി ഇന്ത്യൻ രൂപ സംസ്ഥാനത്തിന് സഹായധനമായി നൽകും. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞ ദിവസം സംഭവത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അദ്ദേഹം സന്ദേശം അയച്ചിരുന്നു. കേരളം ദുരന്തത്തിൽ നിന്നും എത്രയും പെട്ടെന്ന് കര കയറട്ടെയെന്നാണ് അദ്ദേഹം രാഷ്ട്രപതിക്ക് അയച്ച സന്ദേശത്തിൽ കുറിച്ചു.മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം അറിയിച്ചുകൊണ്ട് ഖത്തർ പ്രധാനമന്ത്രി ശൈഖ് അബ്ദുള്ളബിൻ നാസർ ബിൻ ഖലീഫ അൽ താനി നരേന്ദ്രമോദിക്കും സന്ദേശം അയച്ചിരുന്നു. ഖത്തർ ചാരിറ്റിയിലൂടെയുടെ സമാഹരിച്ച വലിയൊരു തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചിട്ടുണ്ട്. 60,000 പേരുടെ പുനരധിവാസാവശ്യങ്ങൾക്ക് ഈ തുക സഹായകമാക്കും. ഇതു സംബന്ധിച്ച നിർദേശം ഖത്തർ ചാരിറ്റിയുടെ ഇന്ത്യയിലെ പ്രതിനിധിക്ക് നൽകിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2MCamGw
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages