ഇ വാർത്ത | evartha
ഓണാവധി കഴിഞ്ഞ് സ്‌കൂളുകള്‍ 29ന് തന്നെ തുറക്കും; ഓണപ്പരീക്ഷ ഉടനുണ്ടാകില്ല
തിരുവനന്തപുരം: ഓണാവധികഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകള്‍ 29ന് തന്നെ തുറക്കും. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയവും പരിസരവും വൃത്തിയാക്കാന്‍ 26 മുതല്‍ 28 വരെ സന്നദ്ധസേവനയജ്ഞം നടത്തും.
700ഓളം സ്‌കൂളിലാണ് നിലവില്‍ ക്യാമ്പുള്ളത്. ഏറ്റവും കൂടുതല്‍ ക്യാമ്പുകളുള്ളത് ആലപ്പുഴ ജില്ലയിലാണ് (280). ക്യാമ്പ് കാരണം തടസ്സപ്പെടുന്ന ക്ലാസുകള്‍ സമീപത്തെ മറ്റേതെങ്കിലും ഹാളിലേക്ക് മാറ്റും. പ്രാദേശികതലത്തില്‍ ഇതിനുള്ള ക്രമീകരണം നടത്തും.
എന്നാല്‍ ഓണാവധി കഴിഞ്ഞും ആലപ്പുഴ ജില്ലയിലെ 540 സ്‌കൂളുകള്‍ തുറക്കാനാവില്ല. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന 280 സ്‌കൂളുകളും വെള്ളംകയറിയ 260 സ്‌കൂളുകളുമാണ് തുറക്കാന്‍ കഴിയാത്തത്. പ്രളയം രൂക്ഷമായ ചെങ്ങന്നൂര്‍, കുട്ടനാട് മേഖലകളിലാണ് ഈ സ്‌കൂളുകളിലേറെയും. 60,000 കുട്ടികള്‍ക്കാണ് പഠിപ്പുമുടങ്ങുക. 771 സ്‌കൂളാണ് ജില്ലയിലുള്ളത്.
അതേസമയം സ്‌കൂള്‍ 29ന് തുറക്കുമെങ്കിലും ഓണപ്പരീക്ഷ ഉടനുണ്ടാകില്ല. ഒന്നാംപാദത്തില്‍ പഠിപ്പിച്ചുതീര്‍ക്കേണ്ട പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം സെപ്റ്റംബര്‍ അവസാനയാഴ്ചയോടെയേ പരീക്ഷ നടത്തൂ. ഇക്കാര്യങ്ങള്‍ തീരുമാനിക്കാന്‍ 30ന് ഗുണമേന്മ പരിശോധനസമിതി യോഗം ചേരും.
പ്രളയബാധിതജില്ലകളിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാരുമായി ഡി.പി.ഐ. കെ.വി. മോഹന്‍കുമാര്‍ വ്യാഴാഴ്ച വീഡിയോ കോണ്‍ഫറന്‍സ് നടത്തി. പ്രളയംമൂലം സംസ്ഥാനതലത്തില്‍ സാധ്യായദിവസങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല. നഷ്ടപ്പെട്ട ദിവസങ്ങള്‍ക്ക് പകരമായി ശനിയാഴ്ചകളില്‍ ക്ലാസ് നടത്തും.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2P2VMpg
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ